എമർജൻസി എക്സിറ്റ് ഡോർ അടഞ്ഞില്ലെന്ന് സംശയം; എയർ ലിംഗസ് വിമാനം ഷാനൻ എയർപോർട്ടിൽ തിരിച്ചിറക്കി

യുഎസിലേയ്ക്ക് പുറപ്പെട്ട എയര്‍ ലിംഗസ് വിമാനം ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി തിരിച്ചിറക്കി. എയര്‍ ലിംഗസിന്റെ EI-111 എന്ന വിമാനമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.57-ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലെ JFK എയര്‍പോര്‍ട്ടിലേയ്ക്ക് പറന്നുയര്‍ന്നത്. എന്നാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ ശരിയായ രീതിയില്‍ അടഞ്ഞില്ല എന്ന സംശയത്തെത്തുടര്‍ന്ന് വിമാനം തിരികെയിറക്കുകയായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന Airbus A321-253(Neo) ജെറ്റ് വിമാനം ക്ലെയര്‍ തീരം കടന്ന ശേഷമാണ് തിരികെയിറക്കാന്‍ തീരുമാനിച്ചത്. എയര്‍പോര്‍ട്ടില്‍ തിരികെയെത്തിയ വിമാനത്തിലെ തകരാര്‍ പരിഹരിക്കാനായി കമ്പനി എഞ്ചിനീയര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു.

വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ അടഞ്ഞിട്ടില്ല എന്ന് കാണിക്കുന്ന ഇന്‍ഡിക്കേറ്റര്‍ കത്തി നില്‍ക്കുന്നതായിരുന്നു പ്രശ്‌നമെന്ന് ക്രൂ പിന്നീട് വിശദീകരിച്ചു. തിരികെ പറക്കവേ ഇന്‍ഡിക്കേറ്റര്‍ ഓഫായതായും, പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടതായും അവര്‍ വ്യക്തമാക്കി.

തുടര്‍ന്നായിരുന്നു 1.28-ഓടെ വിമാനം തിരികെയിറക്കിയത്.

Share this news

Leave a Reply

%d bloggers like this: