അയർലണ്ടിലെ Kinder ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല സാന്നിദ്ധ്യം; തിരികെ വിളിച്ച് FSAI

കുട്ടികളുടെ പ്രിയപ്പെട്ട ഉൽപ്പന്നമായ Ferrero Kinder Surprise Chocolate സാൽമൊണല്ല സാന്നിദ്ധ്യം കാരണം തിരികെ വിളിക്കുന്നു. Food Safety Authority of Ireland (FSAI) ആണ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.

അയർലൻഡിന് പുറമെ യു.കെ, മറ്റ് ഏതാനും യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഇതേ ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. Health Protection Surveillance സെന്റർ എന്നിവർ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അയർലണ്ടിൽ ഇതുവരെ 10 കേസുകളാണ് സാൽമൊണല്ല ബാക്ടീരിയയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഇതിൽ മിക്കവയും ചെറിയ കുട്ടികളിലാണെന്നും എല്ലാവരും തന്നെ സുഖം പ്രാപിച്ചുവെന്നും FSAI അറിയിച്ചു.

വയറിളക്കം, പനി, തലവേദന തുടങ്ങിയവയാണ് സാൽമൊണല്ല ബാക്ടീരിയ ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.

2022 ജൂലൈ 11, ഒക്‌ടോബർ 7 എന്നീ തീയതികൾക്കുള്ളിൽ എക്സ്പയറി ഡേറ്റ് ഉള്ള Kinder Surprise 20g ,Kinder Surprise 20gx3 എന്നീ ഉൽപ്പന്നങ്ങളാണ് തിരികെ വിളിക്കുന്നത്. ഇവ വാങ്ങി കഴിക്കരുതെന്ന് പൊതുജനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: