ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സുവിശേഷയോഗം ഡബ്ലിനിൽ

കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (CRF) നടത്തിവരുന്ന സുവിശേഷയോഗം കോവിഡ് ബാധയ്ക്കു ശേഷം ഡബ്ലിനിൽ പുനരാരംഭിക്കുന്നു.

ഈ വരുന്ന ശനിയാഴ്ച 7-ാം തിയതി ഉച്ചതിരിഞ്ഞ് 2 മണി മുതൽ 2.45 വരെ കുട്ടി കൾക്കായുള്ള ബൈബിൾ ക്ലാസും, തുടർന്ന് 3 മണി മുതൽ 5.30 വരെ വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. (VENUE: Kilnamanagh Family Recreation Centre, Treepark Rd, Tallaght, Dublin 24.)

യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം കേൾക്കുവാൻ താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു.

ട്വിങ്കിൾ ജോർജ്

  1. www.crfgospel.org

comments

Share this news

Leave a Reply

%d bloggers like this: