കിൽക്കെന്നിയിൽ ആക്രമണത്തിൽ പരിക്കേറ്റ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കിൽക്കെന്നി സിറ്റിയിൽ മദ്ധ്യവയസ്കൻ ആക്രമണത്തിൽ പരിക്കേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് Hebron റോഡ് പ്രദേശത്ത് 40-ലേറെ പ്രായമുള്ള പുരുഷനെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ  St Luke’s General ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

ആക്രമണം നടന്ന സ്ഥലത്തു നിന്നും 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കിൽക്കെന്നി ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ആക്രമണത്തെ കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു:
Kilkenny Garda station on 056 777 5000, the Garda Confidential Line on 1800 666 111

comments

Share this news

Leave a Reply

%d bloggers like this: