വൈദ്യുതി ബില്ലിൽ പ്രതിവർഷം 75 യൂറോ കുറഞ്ഞേക്കും, പുതിയ പാക്കേജുമായി ഐറിഷ് സർക്കാർ

ഉയരുന്ന ജീവിതച്ചിലവ് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഗാർഹിക വൈദ്യുതി ബില്ലുകളിൽ പ്രതിവർഷം ശരാശരി 75 യൂറോ കുറയ്ക്കാനുള്ള ഒരു പാക്കേജിന് ഐറിഷ് സർക്കാർ ഇന്നലെ അംഗീകാരം നൽകി.

public services obligation (PSO) ന്റെ ലെവി കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ പാക്കേജിൽ ഉൾപ്പെടും.
ഈ മാറ്റങ്ങൾ ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത PSO വർഷം മുതൽ ഗാർഹിക വൈദ്യുതി ബില്ലുകളിൽ ഉൾപ്പെടെ ഈ സബ്സിഡി ഉണ്ടാവുമെന്ന് സർക്കാർ അറിയിച്ചു.

രണ്ടാമത്തെ ഓൺഷോർ റിന്യൂവബിൾ ഇലക്‌ട്രിസിറ്റി സപ്പോർട്ട് സ്‌കീമിന്റെ (RESS 2) ലേലത്തിന്റെ കാര്യങ്ങൾ സർക്കാർ അംഗീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. വിൻഡ് മിൽ , സൗരോർജ്ജം, ജലവൈദ്യുത പദ്ധതി എന്നിവയെ ശക്തമാക്കി നാഷണൽ ഗ്രിഡിലേക്ക് കൂടുതൽ വൈദ്യുതി എത്തിക്കാൻ കഴിയുമെന്നും ഗവൺമെന്റിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇറക്കുമതി ചെയ്യുന്ന വിലകൂടിയ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അയർലണ്ടിലെ എല്ലാ വൈദ്യുതി ഉപഭോക്താക്കളിൽ നിന്നും PSO (public services obligation) ലെവി ഈടാക്കുകയും ഇതുവഴി ലഭിക്കുന്ന ഫണ്ട് സുസ്ഥിരവും പുനരുപയോഗിക്കാവുന്നതും തദ്ദേശീയവുമായ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതികൾക്ക് വിനിയോഗിക്കുകയും ചെയ്യാറുണ്ട്.

CRU (Commission for Regulation of Utilities) വർഷം തോറും ലെവി കണക്കാക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്നു. അയർലൻഡിലെ എല്ലാ ഊർജ്ജ വിതരണക്കാരും ഈ ലെവി ഉപഭോക്താക്കളിൽ നിന്ന് ബില്ലുകളിലൂടെ ഈടാക്കാറാണ് പതിവ്.

എന്നാൽ ഈ വർഷം ഒക്ടോബർ 1 മുതൽ PSO ലെവി പൂജ്യമാക്കുമെന്ന് സർക്കാർ മുമ്പ് പ്രഖ്യാപിച്ചിരുന്നു, ഇത് ഗാർഹിക ബില്ലുകളിൽ 52 യൂറോ (വാറ്റ് ഒഴികെ) വരെ ഒരു വർഷത്തേക്ക് ഉപഭോതാവിന് ലഭിച്ചു കൊടുക്കും. അതേസമയം വൈദ്യുതി ബില്ല് ഇതിലും കുറഞ്ഞേക്കുമെന്ന് സൂചനയുണ്ട് , ഉപഭോക്താക്കൾക്ക് ഒരു റിബേറ്റ് വഴിയോ മറ്റോ ഈ അനൂകൂല്യം ലഭിച്ചേക്കാം.

ഉക്രൈൻ പ്രതിസന്ധി ഐറിഷ് സാമ്പത്തിക വ്യവസ്ഥയിലും ഊർജ വിതരണത്തിലും കരിനിഴൽ വീഴ്ത്തിയപ്പോൾ ഈ വർഷം ഏപ്രിലിൽ ഒരു പുതിയ നാഷണൽ എനർജി സെക്യൂരിറ്റി ഫ്രെയിംവർക്കിന് ഐറിഷ് സർക്കാർ രൂപം നൽകിയിരുന്നു. അയർലണ്ടിന്റെ ഊർജ ആവശ്യങ്ങൾ പരിശോധിക്കാനും , ഊർജ സംവിധാനത്തിൽ യുദ്ധമുണ്ടാക്കുന്ന ആഘാതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നടക്കമുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാനും നാഷണൽ എനർജി സെക്യൂരിറ്റി ഫ്രെയിംവർക്ക് ടീം ശ്രമിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: