അയര്‍ലന്‍‍‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലിടം നേടി സഞ്ജു സാംസണ്‍

അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി താരം സഞ്ജു വി സാംസണ്‍. ബി.സി.സി.ഐ പ്രഖ്യാപിച്ച പതിനേഴംഗ ടീമിലാണ് സ‍‍‍ഞ്ജുവിനെയും തിരഞ്ഞടുത്തത്. ജൂണ്‍ 26, 28 തീയ്യതികളിലായി രണ്ട് ടി20മത്സരങ്ങളിലാണ് ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടുക. ഹാര്‍ദിക് പാണ്ഢ്യയാണ് ടീം ക്യാപ്റ്റന്‍.

മലയാളികളുടെ സ്വന്തം സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം അയര്‍ലന്‍ഡ് മണ്ണിലേക്കെത്തുന്നു എന്ന വാര്‍ത്ത അയര്‍ലന്‍ഡിലെ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രിയതാരം തങ്ങള്‍ക്കുമുന്നില്‍ ഇന്ത്യക്ക് വേണ്ടി മിന്നുന്ന പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ടീം: Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

Share this news

Leave a Reply

%d bloggers like this: