രക്ഷിതാക്കൾക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയും ആനുകൂല്യവും ഏഴ് ആഴ്ച വരെ നീട്ടി സർക്കാർ

ജൂലൈ ഒന്ന് മുതൽ നവജാത ശിശുക്കളുടെ രക്ഷിതാക്കൾക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയും ആനുകൂല്യവും ഇനിഏഴ് ആഴ്ച വരെ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. Social Protection മന്ത്രി Heather Humphreys ഉം കുട്ടികളുടെ മന്ത്രി Roderic O’Gorman നും അവതരിപ്പിച്ച ബില്ലുകളുടെ ഭാഗമായാണ് ഈ മാറ്റം.

അയർലൻഡിലെ നവജാത ശിശുക്കളുടെ രക്ഷിതാക്കൾക്ക് 5 ആഴ്ച ശമ്പളത്തോടുകൂടെയുള്ള അവധിയും ആനുകൂല്യവുമായിരുന്നു ഇതുവരെ ലഭിച്ചിരുന്നത്. എന്നാൽ ജൂലൈ ഒന്ന് മുതൽ ഏഴ് ആഴ്ചത്തേക്ക് വരെ ഈ ആനൂകൂല്യം ലഭിക്കും.

ഇത് കുഞ്ഞിന്റെ അച്ഛനും അമ്മയ്കും ഒരേപോലെ ബാധകമാണ്, മാതാപിതാക്കൾക്ക് നവജാതശിശുവിനോടൊപ്പം ക്വാളിറ്റി ടൈം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്.

Parent’s Leave ഉം ആനുകൂല്യവും 2020 മുതൽ മൂന്ന് മടങ്ങ് വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

2020-ൽ 16,700 രക്ഷിതാക്കളാണ് ഈ അനൂകൂല്യം,2021-ൽ 51,400 ഉം.2022-ൽ ഇതുവരെ ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം 28,000-ത്തിലധികവുമായിട്ടുണ്ട്.

വർക്ക്-ലൈഫ് ബാലൻസ് നിർദ്ദേശത്തിന് അനുസൃതമായി മാതാപിതാക്കളുടെ അവധിയും ആനുകൂല്യവും ഏഴിൽ നിന്ന് ഒമ്പത് ആഴ്‌ചത്തേക്ക് വിപുലീകരിക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്നും മന്ത്രിമാർ സൂചിപ്പിച്ചു.

കുട്ടികളെ നോക്കാൻ ജോലിയിൽ നിന്ന് അവധിയെടുക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്.
കൂടാതെ നവജാത ശിശുവിനൊപ്പം രക്ഷിതാക്കൾ സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണെന്ന്
മന്ത്രി Roderic O’Gorman അഭിപ്രായപ്പെട്ടു,

പാരെന്റ്സ് ലീവ് അനൂകൂല്യം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ

ഏതൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതോ, അല്ലെങ്കിൽ സ്വയം തൊഴിലിലോ ഉള്ള മാതാപിതാക്കൾക്കുള്ള നിയമപരമായ അവകാശമാണ് പാരെന്റ്സ് ലീവ്. ആദ്യത്തെ രണ്ട് വർഷങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളെ അവരുടെ കുഞ്ഞിനോടൊപ്പമോ ദത്തെടുത്ത കുട്ടിയ്‌ക്കൊപ്പമോ സമയം ചെലവഴിക്കാൻ അനുവദിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്.

2022 ജൂലൈ 1-നോ അതിനു ശേഷമോ ജനിച്ച അല്ലെങ്കിൽ ദത്തെടുക്കപ്പെട്ട കുട്ടിയുള്ള മാതാപിതാക്കൾ

2022 ജൂലൈ 1-ന് 2 വയസ്സിന് താഴെയുള്ള കുട്ടിയുള്ള മാതാപിതാക്കൾ

2022 ജൂലൈ 1-ന് 2 വർഷത്തിനുള്ളിൽ ദത്തെടുക്കപ്പെട്ട കുട്ടിയുള്ള മാതാപിതാക്കൾ

Parental leave

2020 സെപ്റ്റംബർ 1 മുതൽ, രാജ്യത്തെ ഓരോ രക്ഷിതാവിനും 26 ആഴ്‌ച ശമ്പളമില്ലാത്ത Parental leave ന് അർഹതയുണ്ട്. എന്നാൽ കുട്ടിക്ക് 12 വയസ്സ് തികയുന്നതിന് മുമ്പ് അല്ലെങ്കിൽ വൈകല്യമുള്ള കുട്ടിയാണെങ്കിൽ 16 വയസ്സ് തികയുന്നതിന് മുമ്പോ നിങ്ങൾ Parental leave എടുക്കണം.

അതേസമയം Parental leave ന് അർഹത നേടുന്നതിന് കുറഞ്ഞത് 12 മാസമെങ്കിലും നിങ്ങളുടെ തൊഴിലുടമയ്‌ക്ക് വേണ്ടി ജോലി ചെയ്തിരിക്കണം.ഈ കാലയളവിൽ ശമ്പളമൊന്നും ലഭ്യമല്ല.

Paternity leave

കുഞ്ഞുണ്ടായാലും അല്ലെങ്കിൽ ദത്തെടുത്താലും നിങ്ങൾക്ക് 2 ആഴ്ചത്തെ Paternity leave ന് അർഹതയുണ്ട്. അവധിയിലായിരിക്കുമ്പോൾ തൊഴിലുടമ നിങ്ങൾക്ക് ശമ്പളമോ മറ്റ്‌ സാമ്പത്തിക അനൂകുല്യങ്ങളോ നൽകേണ്ടതില്ല.എന്നാൽ Paternity Benefit ന് അർഹതയുണ്ടായേക്കാം.

Share this news

Leave a Reply

%d bloggers like this: