കനത്ത ചൂടിൽ ഡബ്ലിനിലെ ഭാവനരഹിതർക്ക് തണലൊരുക്കാൻ സിറ്റി കൗൺസിൽ

കനത്ത ചൂടില്‍ ഡബ്ലിന്‍ നഗരത്തിലെ ഭവനരഹിതരായവര്‍ക്ക് തണലൊരുക്കാന്‍ സജീകരണവുമായി സിറ്റി കൗണ്‍സില്‍. സിറ്റി കൗണ്‍സില്‍ വക്താവാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. Dublin Street Outreach Service and Housing First Intake ടീമിനാണ് ഇതിനുള്ള ചുമതല ‍. ആവശ്യമുള്ള എല്ലാ ഭവനരഹിതര്‍ക്കും താത്കാലിക അഭയ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനായി ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു.

ഭവനരഹിതരായവര്‍ക്ക് വെള്ളം, സണ്‍സ്ക്രീന്‍ എന്നീ അവശ്യവസ്തുക്കളുടെ ലഭ്യത ഈ ടീം ഉറപ്പുവരുത്തും. ആവശ്യമായവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും, കനത്ത ചൂട് സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കുകയും ചെയ്യുന്നത് ഈ സംഘമായിരിക്കും. പുറത്ത് കിടന്ന് ഉറങ്ങുന്ന ഭവനരഹിതരായവരെ ക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി സോഷ്യല്‍ മീഡിയയുടെ സഹായവും ഈ സംഘത്തിനുണ്ടാവും. ആര്‍ക്കെങ്കിലും ഈ ദിവസങ്ങളില്‍ അടിയന്തിര അഭയകേന്ദ്രങ്ങള്‍ ആവശ്യമാണെങ്കില്‍ തദ്ദേശ അധികാരികളെയോ, ഹോംലസ്സ് സര്‍വ്വീസ് ടോള്‍ ഫ്രീ നമ്പറിലോ(1800 707 707) ബന്ധപ്പെടേണ്ടതാണെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.

ഇന്ന് മുതല്‍ അയര്‍ലന്‍ഡില്‍ താപനിലയില്‍ വലിയ വര്‍ദ്ധനവാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. താപനില പരമാവധി 32 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരാമെന്നും, sunburn, heatstroke എന്നിവയില്‍ നിന്നും രക്ഷ നേടുന്നതിനായി ആളുകള്‍ മുന്‍കരതുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭവനരഹിതര്‍ക്കായുള്ള ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ അടിയന്തിര ഇടപെടല്‍.

Share this news

Leave a Reply

%d bloggers like this: