ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട് ദ്രൗപതി മുർമു

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട് ദ്രൗപതി മുർമു. ഗോത്ര വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ആദ്യ വ്യക്തിയാണ് ദ്രൗപതി മുര്‍മു. 2824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിക്കൊണ്ടാണ് ദ്രൗപതി മുര്‍മുവിന്റെ വിജയം. 676 803 ആണ് ആകെ വോട്ട് മൂല്യം. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് ദ്രൗപതി മുര്‍മു.

പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയക്ക് 1877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 380177 ആണ് അദ്ദേഹത്തിന്റെ വോട്ടുമൂല്യം. 4754 വോട്ടുകളാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത്. ഇതില്‍ 53 വോട്ടുകള്‍ അസാധുവായിരുന്നു.

നേരത്തെ വോട്ടെണ്ണല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം പിന്നിടാന്‍ അവര്‍ക്കായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദ്രൗപതി മുര്‍മുവിന് ലഭിച്ച ആകെ വോട്ട് ശതമാനം 60 ശതമാനം പിന്നിട്ടു.

ഒ‍ഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില ആദിവാസി മേഖലയില്‍ നിന്നുമാണ് ഇന്ത്യയുടെ പ്രഥമപൗര എന്ന പദവിയിലേക്ക് ദ്രൗപതി മുര്‍മു എത്തുന്നത്. മുന്‍പ് ഝാര്‍ഖണ്ഡ് ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള നേതാക്കള്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് തുടങ്ങിയവരും അവരെ അഭിനന്ദിച്ചു.

Share this news

Leave a Reply

%d bloggers like this: