അക്സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ടീം ഇന്ത്യ , സഞ്ജുവും, ശ്രേയസും തിളങ്ങി

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോർ : വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8.

നാലാം വിക്കറ്റിൽ സഞ്ജു , ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് (99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രേയസ് അയ്യർ 63, സഞ്ജു സാംസൺ 54, അക്‌സർ പട്ടേൽ 35 പന്തിൽ 64 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ പരമ്പര വിജയം നേടിയത്..

ഒന്നാം ഏകദിനത്തിലെ നിരാശ മറക്കുന്ന രീതിയിലാണ് മലയാളി താരം സഞ്ജു ബാറ്റ് വീശി ഗംഭീര അര്‍ധ സെഞ്ചുറി നേടിയത്, സഞ്ജുവിന്റെ ഏകദിന കരിയറിലെ വെറും മൂന്നാമത്തെ മത്സരത്തിൽ നിന്നുമാണ് സഞ്ജു കന്നി ഫിഫ്റ്റി അടിച്ചെടുത്തതെന്നും ശ്രദ്ധേയമാണ്.

സഞ്ജുവിനും ശ്രേയസ് അയ്യർക്കും പുറമെ ശുഭ്മാൻ ഗിൽ 43, ദീപക് ഹൂഡ 33 റൺസും നേടി. സഞ്ജുവും ഹൂഡയും പുറത്തായ ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ട ടീം ഇന്ത്യക്ക് 35 പന്തില്‍ മൂന്ന് ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ച് കളിയിലെ താരമാവുകയായിരുന്നു.വെസ്റ്റിൻഡീസിന് വേണ്ടി അൽസാരി ജോസഫ് കൈൽ മേയേഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.

ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. നിക്കോളാസ് പുരാനും (74) മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി ഷാര്‍ദുല്‍ ടാക്കൂർ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി.ഹൂഡയും അക്‌സറും ചഹാലും ഓരോ വിക്കറ്റും നേടി.

Share this news

Leave a Reply

%d bloggers like this: