ലെറ്റർകെന്നി മലയാളികളുടെ ഓണാഘോഷം – ‘ഓണം പൊന്നോണം – 2022 ‘ സെപ്തംബർ 11 ഞായറാഴ്ച

ലെറ്റര്‍കെന്നി : ജാതിമത ഭേദമന്യേ ലെറ്റര്‍കെന്നിയിലെ മലയാളികളും മറ്റു ഇന്ത്യൻ കമ്മ്യൂണിറ്റികളും ഓണം ആഘോഷിക്കുന്നു. വര്‍ണ്ണ വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളുമായി ‘ഓണം പൊന്നോണം 2022’ സെപ്തംബര്‍ 11(ഞായര്‍)ന് ലെറ്റര്‍കെന്നി റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് നടത്തുന്നത്. രാവിലെ 9 മണിക്കാരംഭിക്കുന്ന ഓണാഘോഷങ്ങൾ വൈകീട്ട് ആറുമണി വരെ നീളും.

ഓണക്കളികള്‍, ശിങ്കാരിമേളം, കലാപരിപാടികള്‍, മാവേലിയും ഓണപ്പൂക്കളവും, വിഭവസമൃദ്ധമായ ഓണസദ്യ (24 വിഭവങ്ങള്‍), തിരുവാതിര, വടംവലി തുടങ്ങി വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. അതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് 25 യൂറോയും അതിന് താഴെയുള്ളവര്‍ക്ക് 15 യൂറോയുമാണ് ഫീസ്.5 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് ഫീസ് ഇല്ല.

ലെറ്റര്‍കെന്നിയിലെ തിരുവോണാഘോഷത്തിന്റെ ഭാഗമാകാന്‍ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0894142349, 0851631030, 0876045485, 0894797699, 0892540805, 0894441932.

Share this news

Leave a Reply

%d bloggers like this: