ഗാർഡയുടെ ബാങ്ക് ഹോളിഡേ ഓപ്പറേഷൻ; അമിതവേഗതയിൽ വാഹനമോടിച്ച മൂവായിരത്തോളം ഡ്രൈവർമാർക്ക് പിടിവീണു

ആഗസ്തിലെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് പിടിവീണത് 2937 ഡ്രൈവര്‍മാര്‍ക്ക്. ജൂലൈ 28 മുതല്‍ ആഗസ്ത് 3 വരെ ഗാര്‍ഡ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്രയധികം അമിതവേഗക്കാരായ ഡ്രൈവര്‍മാരെ പിടികൂടിയത്.

ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിച്ച 173 ഡ്രൈവര്‍മാരെ കഴി‍ഞ്ഞ ദിവസങ്ങളിലായി ഗാര്‍ഡ അറസ്റ്റ് ചെയ്തതു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 180 ഡ്രൈവര്‍മാര്‍ക്കെതിരെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച 47 ഡ്രൈവര്‍മാര്‍ക്കെതിരെയും ഗാര്‍ഡ നടപടി സ്വീകരിച്ചു.

ഈ വര്‍ഷം റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണത്തില്‍ വലിയ വര്‍‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ Paula Hilman പറഞ്ഞു. ഈ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ റോഡിലെ സുരക്ഷ മെച്ചപ്പെടുത്താനായി‍ ശ്രമിച്ച എല്ലാ ഡ്രൈവര്‍മാര്‍ക്കും നന്ദി പറയുന്നതായും, സുരക്ഷാ നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്ന ധാരാളം ആളുകള്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോഴുമുണ്ടെന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: