അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില 26 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് Met Éirean

അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില 26 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് Met Éireann റിപ്പോർട്ട്. മേഘാവൃതമായ കാലാവസ്ഥ മാറി തെളിഞ്ഞ ദിവസങ്ങളായിരിക്കും വരുന്ന ആഴ്ചയിൽ ഉണ്ടാവുകയെന്ന് അയർലൻഡ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഇന്ന് രാത്രി ചിലയിടങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകുമെന്നതിനാൽ ഏറ്റവും കുറഞ്ഞ താപനില 8 മുതൽ 11 ഡിഗ്രി വരെ താഴാമെന്നും Met Éirean പ്രവചിക്കുന്നു. തിങ്കളാഴ്‌ച മുതൽ പകൽ സമയങ്ങളിൽ താപനില വർധിക്കും അതേസമയം രാജ്യത്തിന്റെ പടിഞ്ഞാറും വടക്കും നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനമുണ്ട്. കൂടാതെ തിങ്കളാഴ്ച പകൽ സമയങ്ങളിൽ താപനില 19 മുതൽ 23 ഡിഗ്രി വരെ ആയിരിക്കും.

തിങ്കളാഴ്ചയെ അപേക്ഷിച്ച് ചൊവ്വാഴ്‌ച പൊതുവേ തെളിഞ്ഞ ദിവസമായിരിക്കും , കൂടുതൽ സമയം സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ഏറ്റവും ഉയർന്ന താപനില 21 മുതൽ 24 ഡിഗ്രി വരെ എത്താം. നേരിയ തെക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാവാം,അതേസമയം Connacht , Ulster തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ മഴ സാധ്യതയും Met Éireann പ്രവചിക്കുന്നുണ്ട്.

വരുന്ന ബുധനാഴ്ച താപനില അല്പം ഉയർന്ന് 22-26 ഡിഗ്രി എത്തുമെന്നതിനാൽ രാജ്യത്തുടനീളം തെളിഞ്ഞ പ്രസന്ന കാലാവസ്ഥയായിരിക്കുമെന്നും Met Éireann പറയുന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ചൂട് വർധിക്കും ഒപ്പം നേരിയ തെക്കുപടിഞ്ഞാറൻ കാറ്റുമുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്.
രാത്രിയിൽ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നതിനാൽ ഏറ്റവും കുറഞ്ഞ താപനില 10 മുതൽ 13 ഡിഗ്രി വരെയാണ് പ്രവചിക്കപെടുന്നത്. വരും ദിവസങ്ങളിൽ താപനില ക്രമേണ വർധിക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: