അഫ്ഗാനിസ്ഥാനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള അയർലൻഡ് ടീമിൽ സിമി സിങും

അഫ്ഗാനിസ്ഥാനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള അയർലൻഡ് ടീമിൽ Andy McBrine ന് പകരം ഇന്ത്യന്‍ വംശജനായ ഐറിഷ് ഓള്‍റൗണ്ടര്‍ സിമി സിങിനെ ഉൾപ്പെടുത്തി. ഓഗസ്റ്റ് 15,17 തിയ്യതികളിലായി നടക്കുന്ന മത്സരങ്ങളിലേക്കുള്ള സ്‌ക്വാഡിൽ ആണ് സിമി സിങ് ഇടം നേടിയത്.

നിലവിൽ അഫ്ഗാനിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അയർലൻഡ് 2-1ന് മുന്നിലാണ്. മൂന്നാം ടി20യിൽ ഇടംകൈയ്യൻ സ്പിൻ ഓൾറൗണ്ടർ George Dockrell തന്റെ കന്നി ടി20 അർദ്ധ സെഞ്ചുറി നേടിയെങ്കിലും ആതിഥേയർ 22 റൺസിന് തോൽവി ഏറ്റുവാങ്ങി.

വര്‍ഷങ്ങളായി ഐറിഷ് ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന സിമി സിങിനെ ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നിരുന്നില്ല. ഐറിഷ് നിരയിലെ ഇന്ത്യന്‍ സാന്നിദ്ധ്യമായ സിമിയില്ലാതെ ഇന്ത്യക്കെതിരായി അയര്‍ലന്‍ഡ് കളിക്കാനിറങ്ങിയതിൽ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വംശജരും നിരാശയിലായിരുന്നു.

Right Arm Off Break ബൗളറായ സിമി സിങ് ഇതുവരെ 33 ഏകദിനങ്ങളിലും, 47 ടി-20 മത്സരങ്ങളിലും അയര്‍ലന്‍ഡിന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ഏകദിനത്തില്‍ 37 വിക്കറ്റുകളും, ടി-20 യില്‍ 41 വിക്കറ്റുകളുമാണ് സിമി സിങ് ഐറിഷ് ടീമിന് വേണ്ടി ഇതിനകം നേടിയിട്ടുണ്ട് . ബാറ്റിങ്ങിലും മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാറുള്ള താരം ദക്ഷിണാഫ്രിക്കക്കെതിരെ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി സെഞ്ച്വറി നേടിക്കൊണ്ട് റെക്കോഡ് നേട്ടവും സ്വന്തമാക്കിയിരുന്നു.

Ireland squad: Andrew Balbirnie (Captain), Mark Adair, Curtis Campher, Gareth Delany, George Dockrell, Stephen Doheny, Fionn Hand, Graham Hume, Josh Little, Barry McCarthy, Simi Singh, Paul Stirling, Harry Tector, Lorcan Tucker.

മത്സരത്തിന്റെ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്

Share this news

Leave a Reply

%d bloggers like this: