അയർലൻഡിൽ ജീവിതച്ചെലവ് വർധിക്കുന്നത് വാടകക്കാരെയും വീട് വാങ്ങുന്നവരെയും ബാധിക്കുന്നുവെന്ന് സർവേ

ജീവിതച്ചെലവിലെ വർധനവ് വാടകയ്ക്ക് എടുക്കുന്നവരിലും വീട് വാങ്ങുന്നവരിലും കാര്യമായ സ്വാധീനം ചെലുത്തിയതായിസർവേ റിപ്പോർട്ട്. MyHome.ie എന്ന പ്രോപ്പർട്ടി വെബ്‌സൈറ്റ് നടത്തിയ സർവേ അനുസരിച്ച്, വീട് വാടകയ്ക്ക് എടുക്കാൻ താല്പര്യമുള്ള 60 ശതമാനത്തിലധികം പേരും പറയുന്നത് നിലവിലെ ജീവിതച്ചെലവ് വർധന കാരണം തങ്ങൾ തീരുമാനം മാറ്റാൻ നിർബന്ധിതരായി എന്നാണ് അഭിപ്രായപ്പെട്ടത് .കൂടാതെ പുതിയ വീട് വാങ്ങാൻ പദ്ധതിയിട്ട നിരവധി പേർ ഉയർന്ന പണപ്പെരുപ്പം തങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിച്ചുവെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് അയർലൻഡിൽ ഉപഭോക്തൃ വില സൂചിക 9.1 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഈ മാസം ആദ്യം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ നാണയപ്പെരുപ്പം ഏതാണ്ട് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായതും ഉപഭോക്താക്കളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

ജീവിതച്ചെലവിലെ വർദ്ധനവ് ഉപഭോക്തൃ വികാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്, എന്നാൽ ഈ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും ഡിമാൻഡ് വളരെ ശക്തമാണെന്ന് MyHome.ie മാനേജിംഗ് ഡയറക്ടർ joanne Geary പറഞ്ഞു “ തങ്ങളുടെ വെബ് സൈറ്റിൽ ലഭ്യമായ വസ്തുക്കളുടെ ബ്രോഷർ തിരഞ്ഞവരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വർധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: