ഗ്ലോബൽ പോയട്രി വാർഷികപ്പതിപ്പ് കവി സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം നിർവ്വഹിച്ചു

ഗ്ലോബൽ പോയട്രി വാര്‍ഷികപ്പതിപ്പ് കവി സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം നിർവ്വഹിച്ചു. പാബ്ലൊ നെരൂദയുടെ ഓർമദിനത്തിൽ പുറത്തിറങ്ങുന്ന മലയാളം കവിതകളുടെ ഡിജിറ്റൽ പതിപ്പിന് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ കോണിലിരുന്ന് മലയാള ഭാഷയിൽ കവിതകൾ ചിന്തിക്കുന്നവരുടെ ഒത്തുചേരലാണ് ഈ ഡിജിറ്റൽ മാഗസിനിലെ സാധ്യമായതെന്ന് ചീഫ് എഡിറ്റർ രാജൻ ചിറ്റാർ പറഞ്ഞു.

ഡിജിറ്റൽ പതിപ്പിൽ മലയാളത്തിലെ പ്രമുഖ കവികൾ മുതൽ എഴുതിത്തുടങ്ങുന്ന കവികളെ വരെ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളതും വളരെ പ്രത്യേകതയായി വായനാ ലോകം കാണുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.
മാഗസിൻ വായിക്കുവാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.theirismedia.com/magz/views/assets/flipbook/external/pdfjs/web/viewer.html?file=varshikappathippu.pdf

Share this news

Leave a Reply

%d bloggers like this: