കിൽഡെയറിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്താൻ സഹായിക്കാമോ?

കൗണ്ടി കില്‍ഡെയറില്‍ നിന്നും കാണാതായ 35-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Monasterevin-ലെ വീട്ടില്‍ നിന്നും സെപ്റ്റംബര്‍ 20 ചൊവ്വാഴ്ചയാണ് Terry Dunne എന്ന യുവാവിനെ കാണാതായത്.

6 അടി ഉയരം, ഒത്ത ശരീരം, നീല നിറത്തിലുള്ള കണ്ണുകള്‍, ചുവന്ന തലമുടി, താടിരോമം എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

Terry-യെ പറ്റി എന്തങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:
Newbridge Garda Station on 045 440180
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: