പുതിയ ഫിക്സഡ് മോർട്ട്ഗേജുകളുടെ പലിശ നിരക്ക് 0.5 ശതമാനം വർദ്ധിപ്പിക്കുന്നതായി AIB

അയര്‍ലന്‍ഡിലെ ഫിക്സഡ് മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്ക് 0.5 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി AIB. ജൂലൈ മുതൽ പലിശ നിരക്ക് 1.25% ഉയർത്തിക്കൊണ്ടുള്ള യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കമെന്ന് AIB പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മാറ്റങ്ങൾ പുതിയ ഉപഭോക്താക്കളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും, മറിച്ച് ബാങ്കിന്റെ ഏതെങ്കിലും വേരിയബിൾ അല്ലെങ്കിൽ ട്രാക്കർ മോർട്ട്ഗേജ് നിരക്കുകളെയോ, നിലവിലുള്ള ഫിക്സഡ് മോർട്ട്ഗേജ് നിരക്കുകളെയോ ബാധിക്കില്ലെന്നും ബാങ്ക് അറിയിച്ചു.

AIB യെക്കൂടാതെ EBS,Haven എന്നീ ധനകാര്യ സ്ഥാപനങ്ങളിലെ ഉപഭോക്താക്കളെയും ഈ നീക്കം ബാധിക്കുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

പുതിയ നിരക്കുകൾ ഇന്നലെ മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ 2022 നവംബർ 14-ന് ബിസിനസ്സ് അവസാനിക്കുന്നതിന് മുമ്പ് നിലവില്‍ അപ്രൂവല്‍‍ ലഭിച്ച മോർട്ട്ഗേജ് പിൻവലിക്കുന്ന ഉപഭോക്താക്കൾക്ക് മുമ്പത്തെ നിരക്കുകൾ പ്രയോജനപ്പെടുത്താമെന്നും ബാങ്ക് അറിയിച്ചു.

വര്‍ദ്ധനവ് നിലവില്‍ വന്നതോടെ 25 വർഷത്തെ കാലയളവിൽ 50-80% മൂല്യമുള്ള ഒരു പുതിയ 100,000യൂറോയുടെ അഞ്ച് വർഷത്തെ ഗ്രീൻ ഫിക്സഡ് റേറ്റ് മോർട്ട്ഗേജിൽ പ്രതിമാസ തിരിച്ചടവ് 431.01 യൂറോയില്‍ നിന്ന് 455.91 യൂറോ ആയി ഉയരും.

Share this news

Leave a Reply

%d bloggers like this: