സ്റ്റാഫ് റിക്രൂട്മെന്റിനായി സ്വകാര്യ കമ്പനികൾക്ക് HSE നൽകിയത് 15.5 മില്യൺ യൂറോ ; എത്ര പേരെ റിക്രൂട് ചെയ്തു എന്നറിവില്ലെന്ന് HSE

ആരോഗ്യമേഖലയിലെ ജീവനക്കാരെ നിയമിക്കുന്നതിനായി 15.5 മില്യണ്‍ യൂറോ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിട്ടും നിയമിക്കപ്പെട്ട ജീവനക്കാരുടെ കണക്കുകളിള്‍ വ്യക്തയില്ലാതെ HSE. 2020 മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ 15.5 മില്യണ്‍ യൂറോയാണ് ഇതിനായി ചിലവാക്കിയത്. 2020 ല്‍ 2.88 മില്യണ്‍ യൂറോ സ്വകാര്യ കമ്പനികള്‍ക്കായി നല്‍കി. 2021 ല്‍ ഇത് 9.78 മില്യണ്‍ യൂറോ ആയിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 2.6 മില്യണ്‍ യൂറോ ആണ് ചിലവാക്കിയത്.

ഇത്രയും തുക ചിലവാക്കി നിയമിച്ച ജീവനക്കാരുടെ എണ്ണമെത്രയെന്ന ചോദ്യം ലേബര്‍ TD Sean Sherlock പാര്‍ലിമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഈ ഡാറ്റ കൈവശമില്ല എന്നായിരുന്നു HSE നല്‍കിയ മറുപടി.

അയര്‍ലന്‍ഡിലെ Donegal, Sligo, Leitrim, west Cavan, Clare, Limerick , North Tipperary എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന North West and Mid-West (NWMW) മേഖലയിലെ റിക്രൂട്ട്മെന്റുകള്‍ക്കാണ് ഈയിനത്തില്‍ കൂടുതല്‍ തുക ചിലവാക്കിയത്. 2020 ല്‍ 1.36 മില്യണ്‍ യൂറോയും, 2021 ല്‍ 7.36 മില്യണ്‍ യൂറോയും, ഈ വര്‍ഷം ജൂണ്‍ വെര 645231 യൂറോയും ഈ മേഖലയ്ക്കായി ചിലവാക്കി. TTM Healthcare, Kate Cowhig International എന്നീ സ്വകാര്യ കമ്പനികള്‍ക്കായിരുന്നു റിക്രൂട്ട്മെന്റ് ചുമതല നല്‍കിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: