അയർലൻഡിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വില 67% വർദ്ധിച്ചതായി റിപ്പോർട്ട്

അയർലൻഡിൽ 2020 ശേഷം സെക്കൻഡ് ഹാൻഡ് കാറുകളുടെ വില 67% വർദ്ധിച്ചതായി റിപ്പോർട്ട്.
സെക്കൻഡ് ഹാൻഡ് കാറുകളുടെ വില്പന നടത്തുന്ന DoneDeal വെബ്സൈറ്റ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

കോവിഡ് കാലം മുതലുള്ള വിപണിയിലെ പ്രശ്നങ്ങൾ , സെക്കൻഡ് ഹാൻഡ് കാറുകൾ ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ട്, വർദ്ധിച്ചുവരുന്ന ഡിമാൻഡ് എന്നി കാരണങ്ങൾ ആണ് വില വർദ്ധനവിന്റെ പിന്നിലെന്ന് കാർ വില്പന ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു.

DoneDeal-ലെ കണക്കുകൾ പ്രകാരം, വിലകൂടിയ വാഹനങ്ങളേക്കാൾ ആവശ്യക്കാർ വില കുറഞ്ഞ കാറുകൾക്കാണെന്നും ഇവർ പറയുന്നു. പണപ്പെരുപ്പം മൂലം നട്ടം തിരിയുന്ന ജനങ്ങൾ ചെലവ് ചുരുക്കി കാറുകൾ വാങ്ങാൻ ഇറങ്ങുമ്പോൾ ചെറു കാറുകൾ ആണ് ലക്ഷ്യമിടുന്നതെന്നും വില്പനക്കാർ പറയുന്നു.

മൂന്ന് വർഷത്തിനിടയ്ക്ക് ഘട്ടം ഘട്ടമായാണ് വില വർദ്ധിച്ചതെന്നും കാർ വിപണിയിലെ വിദഗ്ദ്ധർ പറയുന്നു.
അയർലൻഡിൽ പുതിയ EV വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഉയർന്നു, പല EV-കളും സെക്കൻഡ് ഹാൻഡ് വിപണിയിലേക്ക് എത്താൻ സമയമായിട്ടില്ല, സെക്കൻഡ് ഹാൻഡ് വിൽപ്പനയുടെ 1% മാത്രമാണ് EV-കൾ.

Share this news

Leave a Reply

%d bloggers like this: