അയർലണ്ടിൽ ഇന്ന് സമയം മാറ്റം, ക്ലോക്കുകൾ തിരിക്കാൻ മറക്കരുത്

അയർലൻഡിൽ ഇന്ന് രാത്രി സമയം മാറും. ഇന്ന് രാത്രി രണ്ടുമണിയോടെ വിന്റർ ടൈം തുടങ്ങുന്നതിനാൽ സമയം ഒരു മണിക്കൂർ പിന്നിലേക്ക് ആകും.അയർലൻഡ് അടക്കമുള്ള യൂറോപ്പ്യൻ രാജ്യങ്ങളിൽ ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്.

എല്ലാവർഷവും രണ്ടു തവണയാണ് അയർലൻഡിൽ സമയം മാറുന്നത്. അടുത്ത മാർച്ച് ഇരുപത്തി ആറാം തീയതി ഒരുമണിക്ക് സമയം വീണ്ടും മുന്നോട്ടു ആകും. നിലവിൽ ഇന്ത്യൻ സമയത്തിൽ നിന്ന് നാലര മണിക്കൂർ പിന്നിലാണ് അയർലണ്ടിലെ സമയം. അത് ഇന്ന് രാത്രി മുതൽ അഞ്ചര മണിക്കൂർ പിന്നിലാകും.

Share this news

Leave a Reply

%d bloggers like this: