“താൻ പാതി Luas പാതി” ; മാരത്തോൺ പൂർത്തിയാക്കാൻ Luas സേവനമുപപയോഗിച്ച ഗാർഡ സേനാംഗത്തെ മത്സരത്തിൽ നിന്നും അയോഗ്യനാക്കി

ഡബ്ലിന്‍ മാരത്തോണില്‍ 42 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനായി Luas പൊതുഗതാഗത സംവിധാനമുപയോഗിച്ച ഗാര്‍ഡ അംഗത്തിനെതിരെ നടപടി. ഇയാളെ മത്സരത്തില്‍ നിന്നും അയോഗ്യനാക്കുന്നതായും,ഇനിമുതല്‍ ഡബ്ലിന്‍ മാരത്തോണില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുന്നതായും അധികൃതര്‍ അറിയിച്ചു.

ഇയാള്‍ തട്ടിപ്പ് ഏറ്റു പറഞ്ഞതായും, മാരത്തോണിലെ മെഡലുകള്‍ തിരികെ നല്‍കിയതായും ഡബ്ലിന്‍ മാരത്തോണ്‍ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചു. ഗാര്‍ഡയുടെ അഴിമതി വിരുദ്ധ വിഭാഗത്തിലെ അംഗത്തിനെതിരയൊണ് നിലവില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഓട്ടം പൂര്‍ത്തിയാക്കാനായി എടുത്ത സമയം അധികൃതരില്‍ സംശയമുണര്‍ത്തുകയായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായതായും, മത്സരഫലത്തില്‍ നിന്നും ഇയാളുടെ പേര് നീക്കം ചെയ്തതായും ഡബ്ലിന്‍ മാരത്തോണ്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇതുസംബന്ധിച്ച് കൃത്യമായ വിശകലനം നടത്തിവരികയാണെന്ന് ഗാര്‍ഡ ഹെഡ്ക്വാര്‍ട്ടേ്ഴ്സ് അറിയിച്ചു. ആരോപണം നേരിടുന്ന ഓഫീസറില്‍ നിന്നും വിശദീകരണം തേടുമെന്നും, ആവശ്യമെങ്കില്‍ പിന്തുണ നല്‍കുമെന്നും ഗാര്‍ഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: