മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) പ്രഥമ ദേശീയ സമ്മേളനം – ആദ്യ പോസ്റ്റർ പുറത്തിറക്കി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഥമ ദേശീയ സമ്മേളനം ജനുവരി 21, ശനിയാഴ്ച ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലുള്ള (INMO) ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ വച്ച് നടക്കും. സമ്മേളനത്തിൽ ആരാധ്യനായ ഇന്ത്യൻ അംബാസഡർ ശ്രീ. അഖിലേഷ് മിശ്ര, INMO ജനറൽ സെക്രട്ടറി ഫിൽ നീഹേ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്‌വേഡ് മാത്യൂസ് എന്നിവർ മുഖ്യാതിഥികളാവും.

സമ്മേളനത്തിന്റെ ഭാഗമായി രാവിലെ നടക്കുന്ന ഡെലിഗേറ്റ് സമ്മേളനത്തിൽ അയർലണ്ടിലെ നഴ്സിംഗ് രംഗത്തെ, പ്രത്യേകിച്ച് പ്രവാസി നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും അവയെ നേരിടുന്നതിനായി സംഘടനയുടെ ഭാവി പരിപാടികൾ തീരുമാനിക്കുകയും ചെയ്യും. പൊതുസമ്മേളനത്തിൽ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ സമ്മേളനത്തിന്റെ മാറ്റ് വർദ്ധിപ്പിക്കും.
രാവിലത്തെ ഡെലിഗേറ്റ് സമ്മേളനം സംഘടനയുടെ അംഗങ്ങൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. എന്നാൽ ഉച്ചക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ എല്ലാവര്ക്കും പങ്കെടുക്കാൻ സാധിക്കുന്നതാണ്.

ദേശീയ സമ്മേളനത്തിൽ എല്ലാവരും പങ്കെടുത്ത്‌ സമ്മേളനം ഒരു വൻ വിജയമാക്കണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: