യൂറോ-2028 വേദിക്കായി അയർലൻഡും രംഗത്ത് ; ലക്ഷ്യം 361 മില്ല്യൺ യൂറോയുടെ സാമ്പത്തിക നേട്ടം

2028 ലെ യൂറോകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് സഹ-ആതിഥേയത്വം വഹിക്കാനുള്ള അയര്‍ലന്‍ഡിന്റെ പ്രാഥമിക ബി‍ഡ്ഡിന് മന്ത്രിസഭയുടെ അംഗീകാരം. ഇംഗ്ലണ്ട്, സ്കോട്ലന്റ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നീ രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള പ്രൊപ്പോസലാണ് അയര്‍ലന്‍ഡ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (UEFA)മുന്നില്‍ വയ്ക്കുക.

വലിയ നിക്ഷേപങ്ങളില്ലാതെ തന്നെ ടൂര്‍ണ്ണമെന്റ് നടത്താന്‍ അയര്‍ലന്‍ഡ് പ്രാപ്തരാണെന്ന് Public Expenditure മിനിസ്റ്റര്‍ Michael McGrath കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. അവിവ സ്റ്റേഡിയവും, Croke Park സ്റ്റേഡിയവും മത്സരങ്ങള്‍ക്ക് സജ്ജമാണെന്നും, സ്റ്റേഡിയങ്ങള്‍ UEFA ടൂര്‍ണ്ണമെന്റ് നിലവാരത്തിലേക്കുയര്‍ത്താനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവിടങ്ങളില്‍ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

അയര്‍ലന്‍ഡിന്റെയും, യു.കെയുടെയും സംയുക്ത ബിഡ് UEFA അംഗീകരിക്കുകയാണെങ്കില്‍ അവിവ സ്റ്റേഡിയത്തിലും, Croke Park ലും ഏഴുവീതം മത്സരങ്ങളാണ് നടക്കും. 120000 ലധികം കാണികള്‍ ഈ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി അയര്‍ലന്‍ഡിലേക്കെത്തുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതുവഴി 361 മില്യണ്‍ യൂറോയുടെ സാമ്പത്തിക നേട്ടമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നെതന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് കഴിഞ്ഞ ദിവസം പറഞ്ഞു.

നിലവില്‍ തുര്‍ക്കി മാത്രമാണ് യൂറോ കപ്പ്-2028 ന് ആഥിതേയത്വം വഹിക്കാനായി മുന്‍പോട്ട് വന്നിട്ടുള്ള മറ്റൊരു രാജ്യം. തുര്‍ക്കിയെ മറികടന്ന് അയര്‍ലന്‍ഡ്-യുകെ ബിഡ്ഡിന് തന്നെ അംഗീകാരം ലഭിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ബിഡ് വിജയിക്കുകയാണെങ്കില്‍ 2028 യൂറോ കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യതകളും അയര്‍ലന്‍ഡിന് മുന്നില്‍ തെളിഞ്ഞേക്കും.

Share this news

Leave a Reply

%d bloggers like this: