പുതുവത്സരത്തിൽ പുതുപുത്തന്‍ മാറ്റങ്ങളുമായി വാട്ടർഫോർഡ് വൈകിങ്‌സ്. ചരിത്രത്തിൽ ആദ്യമായി ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് മാമാങ്കം വാട്ടർഫോർഡ് ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ 2023 ജനുവരി 14 നു ശനിയാഴ്ച നടത്തപ്പെടുന്നു. അയർലണ്ടിലെ ഏറ്റവും മികച്ച 18 ടീമുകൾ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിലേക് എല്ലാ വാട്ടർഫോർഡ് നിവാസികളെയും സ്വാഗതം ചെയ്യുന്നതായി വാട്ടര്‍ഫോര്‍ഡ് വൈക്കിങ്സ് പ്രതിനിധികള്‍ അറിയിച്ചു. പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പായ ഷീല പാലസാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍.
വാട്ടർഫോർഡ് വൈക്കിങ്സ് സംഘടിപ്പിക്കുന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റ് ജനുവരി 14 ന്
