ഡബ്ലിൻ അതിരൂപത 199 പാരിഷുകൾ 53 എണ്ണമാക്കി ചുരുക്കുന്നു

‍അയര്‍ലന്‍ഡിലെ ഏറ്റവും വലിയ കത്തോലിക്ക് അതിരൂപതയായ ഡബ്ലിന്‍ അതിരൂപത തങ്ങളുടെ 199 പാരിഷുകളെ 53 ആക്കി ചുരുക്കാനൊരുങ്ങുന്നു. ആര്‍ച്ച് ബിഷപ്പ് Dermot Farrell ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

199 പാരിഷുകളെ അഞ്ചെണ്ണം വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനെയും ഒരു സൂപ്പര്‍ പാരിഷിന് കീഴില്‍ കൊണ്ടുവരാനാണ് അതിരൂപതയുടെ നീക്കം. എന്നാല്‍ എല്ലാ പാരിഷിലെയും പാരിഷ് കൌണ്‍സിലുകള്‍ പഴയരീതിയില്‍ തന്നെ പ്രവര്‍ത്തിക്കും.

ഡബ്ലിന്‍ അതിരൂപതയ്ക്കു കീഴില്‍ പുരോഹിതന്‍മാരുടെയും, വളണ്ടിയര്‍മാരുടെയും എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലും, സഭകളുടെ എണ്ണം ചുരുങ്ങുന്ന സാഹചര്യത്തിലുമാണ് പുതിയ മാറ്റമെന്ന് Cabinteely ഇടവകയുടെ ചുമതലയുള്ള പുരോഹിതന്‍ Aquinas Duffy പറഞ്ഞു. പാരിഷുകളെ സംയോജിപ്പിക്കുന്നതിലൂടെ പുരോഹിതരുടെയും, വളണ്ടിയര്‍മാരുടെയും സേവനങ്ങളും പങ്കുവയ്ക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: