തൊഴിലാളിക്ഷാമം അയർലൻഡിലെ കാർഷിക മേഖലയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി സർവ്വേഫലം ; അടുത്ത വർഷം കൂടുതൽ വർക്ക് പെർമിറ്റുകൾ അനുവദിക്കണമെന്ന് ആവശ്യം

തൊഴിലാളിക്ഷാമം അയര്‍ലന്‍ഡിലെ കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുന്നതായി സര്‍വ്വേഫലം. Farm Relief Services (FRS) രാജ്യത്തെ കര്‍ഷകര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

സര്‍വ്വേറിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 66 ശതമാനം കര്‍ഷകരും കൃഷിയിടങ്ങളില്‍ ജോലി ചെയ്യാന്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ല എന്നാണ് അഭിപ്രായപ്പെടുന്നത്. കാര്‍ഷിക മേഖലയില്‍ നൈപുണ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നില്ല എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 75 ശതമാനം കര്‍ഷകരും അഭിപ്രായപ്പെടുന്നു.

കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍ ഗുരുതരമാണെന്നാണ് സര്‍വ്വേയില്‍ നിന്നും മനസ്സിലാക്കാവുന്നതെന്നും, പ്രതിസന്ധി പരിഹരിക്കുന്നതിനായി കാര്‍ഷികമേഖലയിലേക്ക് വിദേശത്തുനിന്നും കൂടുതല്‍ തൊഴിലാളികളെ എത്തിക്കുന്നതിനായി അടുത്ത വര്‍ഷം കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്നും FRS ആവശ്യപ്പെട്ടു. 300 തൊഴിലാളികളെ കാര്‍ഷിക മേഖലയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് തങ്ങളുടെ ശ്രമമെന്ന് Farm Relief Services (FRS) സി.ഇ.ഒ Colin Donnery പറഞ്ഞു. സര്‍ക്കാര്‍ അടുത്ത വര്‍ഷം 500 വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: