സെൽബ്രിഡ്ജിലെ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം ഡിസംബർ 28 ന്

മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം സെൽബ്രിഡ്ജ് മലയാളികൾ ഒരിക്കൽക്കൂടി ഒരുമിച്ചു കൂടുകയാണ്. കൊറോണ കാലത്തിനു ശേഷം ആദ്യമായാണ് വീണ്ടും സെൽബ്രിഡ്ജിൽ മലയാളികൾ ഒത്തുചേരുന്നത്. മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ28 ബുധനാഴ്ച ന്യൂകാസിൽ ചർച്ചു ഹാളിൽ നടത്തപ്പെടും. വൈകുന്നേരം 6 മുതൽ 9.30 വരെയുള്ള ഈ ആഘോഷപരിപാടികളിൽ ഡിന്നറിനൊപ്പം ഗാനമേള, വിവിധ തരം കലാ പരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ധാരാളം മലയാളികൾ പുതിയതായി സെൽബ്രിഡ്ജിൽ എത്തിച്ചേർന്നിട്ടുണ്ട്. മലയാളികൾക്ക് പരസ്പരം കാണാനും പരിചയപ്പെടാനും ഉള്ള അവസരം കൂടിയാണിത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 0894394263.

Share this news

Leave a Reply

%d bloggers like this: