ലിമെറിക്ക് നഗരത്തെ ഭീതിയിലാഴ്‌ത്തി അക്രമിസംഘങ്ങളുടെ ചേരിതിരിഞ്ഞുള്ള ആക്രമണം ; നിരവധി വാഹനങ്ങൾ തകർന്നു; അന്വേഷണമാരംഭിച്ച് ഗാർഡ

ലിമറിക് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘങ്ങള്‍. പട്ടാപ്പകല്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ മൂന്നോളം സംഘങ്ങള്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചുകൊണ്ടാണ് നഗരത്തെ ഭീതിയിയിലാഴ്ത്തിയത്. ആറോളം എസ്.യു.വികള്‍ കൂട്ടിയിടില്‍ തകര്‍ന്നതായാണ് ലഭിക്കുന്ന വിവരം. അക്രമം സ്ഥലത്തുനിന്നും വാള്‍ അടക്കമുള്ള ആയുധങ്ങളും ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയോടോയായിരുന്നു അക്രമത്തിന്റെ തുടക്കം. ചില പ്രാദേശിക വിഷയങ്ങളാണ് അക്രമത്തിലേക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലിമറിക്കിലെ Rathkeale ഏരിയയില്‍ എത്തിയ ഈ വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. യു.കെ രജിസ്ട്രേഷന്‍ വാഹനങ്ങളാണ് ഇവയെന്നാണ് ഗാര്‍ഡ നല്‍കുന്ന വിവരം.

അക്രമവിവരം അറിഞ്ഞെത്തിയ ഗാര്‍ഡ സ്ഥലത്തുണ്ടായിരുന്നവരെ ഇവിടെ നിന്നും നീക്കുകയും, ഈ ഏരിയ മുഴുവനായും അടച്ചിടുകയും ചെയ്തു. അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. അക്രമസമയത്ത് ഇവിടെയുണ്ടായിരുന്നവരോ, ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉടന്‍ ഗാര്‍ഡ അധികൃതരുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ ആവശ്യപ്പെട്ടു.

Rathkeale ഏരിയിയില്‍ ക്രമസമാധാനം ഇല്ലാത്ത സാഹചര്യമുണ്ടെന്നും,, വലിയ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് കഴിഞ്ഞ മാസം തന്നെ നല്‍കിയിരുന്നതായി മേഖലയിലെ കൌണ്‍സിലര്‍ Kevin Sheahan പറഞ്ഞു. കഴിഞ്ഞ ദിവസം മേഖലയില്‍ നടന്ന അക്രമത്തിന് ശേഷം ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഗാര്‍ഡ‍ കഴിയുന്നതെല്ലാം ചെയ്തിരുന്നതായും മുന്‍ ഗാര്‍ഡ ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹം പറ‍ഞ്ഞു.

Share this news

Leave a Reply

%d bloggers like this: