ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷത്തിൽ തകർത്താടി Palmerstown ഇന്ത്യൻ കമ്മ്യൂണിറ്റി

Palmerstown ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി. ജനുവരി 2 തിങ്കളാഴ്ച മൂന്നുമണിയോടുകൂടി Palmerstown St. Lorcans Boy’s School ഹാളിൽ പരിപാടികൾ ആരംഭിച്ചു. ഇൻഡോർ ഗെയിംസിനു ശേഷം നാലുമണിക്ക് എല്ലാവർക്കും ക്രിസ്മസ് കേക്കും ചായയും വിതരണം ചെയ്തു. 4.30 മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.

സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, നെറ്റിവിറ്റി പ്ലേ, സാന്താ വിസിറ്റ്, കോമഡി സ്കിറ്റ്, ബോളിവുഡ് ഡാൻസ്, മനോഹരമായ ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ കാണികൾക്ക് ആനന്ദ വിസ്മയം ഏകി. വളരെ ചിട്ടയോടും ഭംഗിയോടും ഓരോ പരിപാടികളും സ്റ്റേജിൽ അവതരിച്ചപ്പോൾ അത് കാണികളുടെ കണ്ണിനും മനസ്സിലും കുളിർമയേകി. എന്നും ഓർമ്മിച്ചു വയ്ക്കുവാൻ ഉള്ള ഒരു അസുലഭ നിമിഷമായി.

സ്പോൺസർമാരായWaterman Tiles, Tilex, Blue Chips Tiles, Ginger Caterers നൽകിയ 25 യൂറോയുടെ ഗിഫ്റ്റ് കാർഡ് raffle ഡ്രോയിലൂടെ 7 ഭാഗ്യശാലികൾക്ക് കിട്ടി. പരസ്പര സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി പരിപാടികളിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും ഓരോ ക്രിസ്മസ് കേക്ക് സമാനമായി നൽകി. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ 9:00 മണിക്ക് അവസാനിച്ചു.

പരിപാടിക്ക് ശേഷം നടത്തിയ പൊതുയോഗത്തിൽ വച്ച് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി Baby, Joji, Jithu, Libby, Nivya, Ryan എന്നിവരെ തിരഞ്ഞെടുത്തു.

Share this news

Leave a Reply

%d bloggers like this: