വനിതാ ട്വന്റി-ട്വന്റി ലോകകപ്പ് ; ആദ്യ പോരാട്ടത്തിനായി ഇന്ത്യ ഇന്നിറങ്ങും ; എതിരാളികൾ പാകിസ്ഥാൻ

ഐ.സി.സി വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. പാകിസ്ഥാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 6.30 ന് കേപ്‍ടൌണിലാണ് മത്സരം.

തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ വനിതാസംഘം ടൂര്‍ണ്ണമെന്റിനായി ഇറങ്ങുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയം വഴങ്ങിയിരുന്നു. ടി-20 ലോകകപ്പുകളില്‍ ആറ് തവണയാണ് ഇന്ത്യ-പാകിസ്ഥാന്‍ വനിതാ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ നാല് തവണയും ജയം ഇന്ത്യക്കായിരുന്നു.

ഗ്രൂപ്പ് ബിയില്‍ വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. നാളെയാണ് അയര്‍ലന്‍ഡ് വനിതാ ടീം ആദ്യമായി കളത്തിലിറങ്ങുക.

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സമൃതി മന്ദാനയില്ലാതെയാണ് ടീം ഇന്ന് പാകിസ്ഥാനെ നേരിടുക. ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ സമൃതിക്ക് പരിക്കേറ്റിരുന്നു. ടീംക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഷഫാലി വര്‍മ്മയും, റിച്ച ഘോഷും ഇവരോടൊപ്പം ചേരും. ദീപ്തി ശര്‍മ, ദേവിക വൈദ്യ, പൂജ എന്നിവരുടെ ഓള്‍റൌണ്ട് മികവും ടീമിന് കരുത്താവും.

Share this news

Leave a Reply

%d bloggers like this: