അയർലൻഡിലെ പീസ് കമ്മീഷണർ പദവിയിലേക്ക് റെനി എബ്രഹാം ചാക്കോ

ക്ലോൺമേലിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ റെനി എബ്രഹാം ചാക്കോ (മാനേജർ, രാത്കീവൻ നേഴ്സിംഗ് ഹോം), അയർലണ്ടിലെ പീസ് കമ്മീഷണർമാരിൽ ഒരാളായി നിയമിതനായി.

ടിപ്പെറെറി കൗണ്ടിയിലെ പീസ് കമ്മീഷണറായി റെനി എബ്രഹാം ചാക്കോയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബഹുമാനപ്പെട്ട നീതിന്യായ വകുപ്പ് മന്ത്രി സൈമൺ ഹാരിസ് കൈമാറി. ടിപ്പറേറി കൗണ്ടിൽനിന്ന് പീസ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളിയാണ് റെനി എബ്രഹാം ചാക്കോ.

ഗവൺമെൻറിൻറെ സുഖമായ പ്രവർത്തനത്തിന് കൈത്താങ്ങ് ആവുക ഒപ്പം ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾക്ക് വേണ്ടി ഉള്ള വിവിധ സഹായങ്ങൾക്കുള്ള ചാലകശേഷിയായി പ്രവർത്തിക്കുന്ന ഒരു പദവി കൂടിയാണ് പീസ് കമ്മീഷണർ. സ്ഥിതിവിവര കണക്കുകളുടെ പ്രഖ്യാപനങ്ങൾ, ഔദ്യോഗിക രേഖകളുടെ പരിശോധനയും, രേഖപ്പെടുത്തലുകളും തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പീസ് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്നു.

ടിപ്പറി കൗണ്ടിയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ പീസ് കമ്മീഷണർ പദവിയിലേക്ക് തന്നെ നയിച്ച ഏവർക്കും, ഒപ്പം കൂടെയുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി റെനി എബ്രഹാം ചാക്കോ അറിയിച്ചു. ഒരു പീസ് കമ്മീഷണർ എന്ന നിലയിൽ ടിപ്പറേറി കൗണ്ടിയിലെ എല്ലാ വ്യക്തികൾക്കും തന്നാൽ സാധിക്കും വിധം നിയമാനുസൃതമായ സഹായങ്ങൾ ചെയ്യുന്നത് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: