ട്വിറ്ററിന്റെ പാത പിന്തുടർന്ന് മെറ്റയും ; ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പണം നൽകി ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നേടാൻ അവസരം

ട്വിറ്ററിന് പിന്നാലെ പണം ഈടാക്കി ബ്ലൂ ടിക് വെരിഫിക്കേഷന്‍ നേടാന്‍ ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും അവസരമൊരങ്ങുന്നു. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്.

ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലാണ്ടിലും മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം കൊണ്ടുവരുമെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് അറിയിച്ചു.

ഒരു സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് മെറ്റയുടെ വെരിഫിക്കേഷന് അപേക്ഷിക്കാൻ സാധിക്കും. ഈ സംവിധാനത്തിന്റെ സഹായത്തോടെ വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇല്ലാതാക്കാം എന്ന് സക്കർബർഗ് വ്യക്തമാക്കി. കൂടാതെ, ഫേസ്ബുക്കിന്റെ സേവനങ്ങളിൽ കൂടുതൽ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ ഈ ഫീച്ചർ സഹായിക്കും. ഈ സംവിധാനത്തിന് വെബിൽ പ്രതിമാസം $11.99 (992.36 ഇന്ത്യൻ രൂപ) യും ഐഒഎസിൽ $14.99 (1,240.65 ഇന്ത്യൻ രൂപ)യും ആയിരിക്കുമെന്ന് പോസ്റ്റിൽ മെറ്റ സിഇഒ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: