ഇന്ത്യക്കാരടക്കമുള്ള അയർലൻഡിലെ സ്ഥിര താമസക്കാർക്ക് നോർത്തേൺ അയർലൻഡിലേക്ക് പോവാൻ വിസ ആവശ്യമായി വരില്ല ; നിയമനടപടി ഉടൻ

നോണ്‍ ഇ.യു പാസ്പോര്‍ട്ട് ഉള്ള ഇന്ത്യക്കാരടക്കമുള്ള അയര്‍ലന്‍ഡിലെ (Republic of Ireland) സ്ഥിരതാമസക്കാര്‍ക്ക് അയര്‍ലന്‍ഡില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് പോവാന്‍ വിസയോ ETA(Electronic Travel Authorisation) യോ, ആവശ്യമായി വരില്ല. ഇതുസംബന്ധിച്ച സുപ്രധാന നിയമമാറ്റത്തിന് ഒരുങ്ങുകയാണ് യു.കെ സര്‍ക്കാര്‍.

പുതിയ അപ്ഡേറ്റ് പ്രകാരം അയര്‍ലന്‍ഡില്‍ ലീഗല്‍ റെസിഡന്‍‍ഷിപ്പ് ഉള്ള മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ETA ഇല്ലാതെ അതിര്‍ത്തി കടക്കാവുന്ന സാഹചര്യമൊരുങ്ങുമെന്ന് യു.കെ ഗവണ്‍മെന്റ് അറിയിച്ചു.

അയര്‍ലന്‍ഡില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് സഞ്ചരിക്കുന്നതിന് ഈ വര്‍ഷം അവസാനത്തോടെ വിവിധ ഘട്ടങ്ങളിലായി Electronic Travel Authorisation സംവിധാനം ഏര്‍പ്പെടുത്തുമെന്നായിരുന്നു യു.കെ സര്‍ക്കാര്‍ ഇതിനുമുന്‍പ് അറിയിച്ചത്. എന്നാല്‍ യു.കെ യുടെ ഈ തീരുമാനത്തിനെതിരെ അയര്‍ലന്‍ഡിന്റെ ഭാഗത്തുനിന്നും എതിര്‍പ്പുകളും ഉയര്‍ന്നുവന്നിരുന്നു. അതിര്‍ത്തി മേഖലകളില‍് താമസിക്കുന്ന ആളുകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുന്നുമെന്നായിരുന്നു അയര്‍ലന്‍ഡ് മുന്നോട്ട് വച്ച ആശങ്ക.

Share this news

Leave a Reply

%d bloggers like this: