ഡാറ്റ നിയമ ലംഘനം ; ബാങ്ക് ഓഫ് അയർലൻഡിന് 750000 യൂറോ പിഴ

ഡാറ്റാ നിയമങ്ങളില്‍ ലംഘനം വരുത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡിന് 750000 യൂറോ പിഴയിട്ട് Data Protection Commission (DPC). പത്തോളം നിയമലംഘനങ്ങളാണ് DPC നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനമായ Banking 365 ല്‍ അടക്കം ഡാറ്റാ നിയമങ്ങളുടെ ലംഘനം നടന്നതായി DPC അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. Banking 365 ല്‍ സ്വന്തം അക്കൗണ്ടുകള്‍ അല്ലാത്ത അക്കൗണ്ടുകളിലും ആക്സസ് നല്‍കിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ 136 അക്കൗണ്ടുകളെ ഈ പ്രശ്നം ബാധിച്ചെങ്കിലും ആര്‍ക്കും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല.

ആകെ പത്ത് നിയമലഘനങ്ങളില്‍ ആറെണ്ണം ഉദ്യോഗസ്ഥർ ബാങ്ക് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തതിന്റെ ഫലമായി സംഭവിച്ചതാണെന്നാണ് DPC അന്വേഷണത്തില്‍ തെളിഞ്ഞത്. ശേഷിക്കുന്ന നാല് ലംഘനങ്ങള്‍ ബാങ്കിന്റെ കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ സേവനത്തിലെ പിഴവ് മൂലമാണ്.

ബാങ്കിംഗ് 365 പോർട്ടൽ വഴി തങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത ഉപഭോക്താക്കൾക്ക് മൂന്നാം കക്ഷികളുടെ അക്കൗണ്ട് ഇടപാട് വിവരങ്ങള്‍ കാണാൻ കഴിയുന്ന നിരവധി കേസുകളെ കുറിച്ച് ബാങ്ക് ഓഫ് അയർലൻഡിന് അറിവുള്ളതായും, തങ്ങള്‍ക്ക് വീഴ്ച പറ്റിയതായി അംഗീകരിക്കുന്നതായും ബാങ്ക് ഓഫ് അയര്‍ലന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഐ.ടി സംവിധാനത്തില്‍ വന്ന പിഴവ് പരിഹരിച്ചതായും, കൂടുതല്‍ ക്വാളിറ്റി പരിശോധനകളും, ജീവനക്കാര്‍ക്കുള്ള പരിശീലനങ്ങളും നട‌ത്തിയതായും ബാങ്ക് അറിയിച്ചു.

2022 ലും ബാങ്ക് ഓഫ് അയര്‍ലന്‍ഡിന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ 463000 യൂറോ പിഴ വിധിച്ചിരുന്നു. 50000 ഉപഭോക്താക്കളെ ബാധിച്ച ഡാറ്റാ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്.

Share this news

Leave a Reply

%d bloggers like this: