അയർലൻഡിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് ഇരുപത് ആഴ്ചകൾ വരെ ; NCT പരിശോധനയ്ക്കുള്ള കാലതാമസവും തുടരുന്നു

അയര്‍ലന്‍ഡില്‍ ഡ്രൈവിങ് ടെസ്റ്റ്, NCT എന്നിവയിലെ കാലതാമസം തുടരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നുമുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഡ്രൈവിങ് ടെസ്റ്റ് ഇന്‍വിറ്റേഷനുകള്‍ക്കായി 20 ആഴ്ചകള്‍ വരെയാണ് അപേക്ഷകര്‍ കാത്തിരിക്കേണ്ടി വരുന്നത്. NCT പരിശോധനകള്‍ക്കായി ശരാശരി 27.3ദിവസങ്ങള്‍ വരെയും കാത്തിരിക്കേണ്ടി വരുന്നു.

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പ് കാലാവധി വെറു ഏഴ് ആഴ്ചകള്‍ മാത്രമായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പതിമൂന്ന് ആഴ്ചകള്‍ കൂടുതല്‍ കാത്തിരിക്കേണ്ട സ്ഥിതിയിലേക്ക് അപേക്ഷകര്‍ എത്തി നില്‍ക്കുകയാണ്.

NCT പരിശോധനയില്‍ നിലവില്‍ നേരിടുന്ന കാലതാമസം അംഗീകരിക്കാനാവില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്മെന്റ് സഹമന്ത്രി Jack Chambers പറഞ്ഞു. ‍ കരാര്‍ കമ്പനിയായ Applus ന്റെ ഭാഗത്തുനിന്നും മോശം സര്‍വ്വീസാണ് നിലവില്‍ ലഭിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. Applus ഉം റോഡ് സേഫ്റ്റി അതോറിറ്റിയും തമ്മില്‍ നിലവില്‍ ചില അസ്വാരസ്യങ്ങള്‍ ഉള്ളതായും, റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമായി നിരന്തരം കൂടിക്കാഴ്ച‍ നടത്താനും, Applus കമ്പനിക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള ചര്‍ച്ചകള്‍ നടത്താനും തന്റെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 58946 അപേക്ഷകരാണ് ഡ്രൈവിങ് ടെസ്റ്റ് ഇന്‍വിറ്റേഷനായി രാജ്യത്ത് കാത്തിരിക്കുന്നത്. 14976 പേര്‍ക്ക് അടുത്ത നാലാഴ്ച കാലയളവില്‍ ടെസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നുമാണ് റോഡ് സേഫ്റ്റി അതോറിറ്റി നല്‍കുന്ന കണക്കുകള്‍. മാര്‍ച്ച് 20 മുതല്‍ ഒരാഴ്ചക്കാലം നടന്ന ടെസ്റ്റില്‍ 4193 പേര്‍ പങ്കെടുത്തയായും, 603 പേര്‍ ടെസ്റ്റിനായി ഹാജരായില്ലെന്നും RSA വ്യക്തമാക്കി.

NCT പരിശോധനകള്‍ക്കായി 124 ടെസ്റ്റര്‍മാരെ കൂടി കഴിഞ്ഞ വര്‍ഷം സര്‍വ്വീസിലേക്ക് ചേര്‍ത്തിരുന്നു. ഫിലിപൈന്‍സില്‍ നിന്നുമുള്ള 30 പേര്‍ ഉള്‍പ്പെടെ 36 ടെസ്റ്റര്‍മാര്‍ കൂടി‍ കൂടി ഈ മാസം 24 ഓടെ NCT പരിശോധനക്കായി ജോലിയില്‍ പ്രവേശിക്കും. ഈ വര്‍ഷം തിരഞ്ഞെ‌ടുക്കപ്പെട്ട 23 ടെസ്റ്റര്‍മാര്‍ക്ക് പുറമേയാണ് ഇത്. മെയ് മാസത്തിലും റിക്രൂട്ട്മെന്റ് തുടരുമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി നല്‍കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: