ജിത മോഹനന്റെ കുടുംബത്തിന് സഹായഹസ്തവുമായി സുമനസ്സുകൾ

അയര്‍ലന്‍ഡില്‍ വച്ച് മരണപ്പെട്ട മലയാളി ജിത മോഹനന്റെ കുടുംബത്തിന് സഹായഹസ്തവുമായി നിരവധി പേര്‍ രംഗത്ത്. ജിത മോഹനന്റെ ഭൌതിക ശരീരം സ്വദേശമായ തൃശ്ശൂരിലെത്തിക്കാനായി ഒരുങ്ങുന്ന കുടുംബത്തിന് സുമനസ്സുകളുടെ സഹായങ്ങള്‍ വലിയ ആശ്വാസമാവുകയാണ്.

Gofundme.com വഴിയാണ് ഫണ്ട്റെയ്സിങ് ക്യാംപെയിന്‍ നടക്കുന്നത്. ഈ കുടുംബത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://gofund.me/348a6b20 എന്ന ലിങ്ക് വഴി നേരിട്ട് കഴിയാവുന്ന തുക നല്‍കാവുന്നതാണ്.

ഏപ്രില്‍ 6 വ്യാഴാഴ്ചയായിരുന്നു ഡബ്ലിന്‍ സിറ്റിവെസ്റ്റില്‍ താമസിച്ചിരുന്ന ജിത മോഹനന്‍(42) ലോകത്തോട് വിടപറഞ്ഞത്. തൃശ്ശൂര്‍ സ്വദേശിയായ ഹാരിഷ് കുമാറിന്റെ പത്നിയാണ്, 12 വയസ്സുകാരനായ തന്‍മയ് ആണ് ഇരുവരുടെയും ഏകമകന്‍. ‍

Share this news

Leave a Reply

%d bloggers like this: