അയർലണ്ടിൽ ഇനിമുതൽ നാച്വറലൈസേഷനായി അപേക്ഷ നൽകുമ്പോൾ പാസ്‌പോർട്ടിന്റെ ബയോമെട്രിക് പേജിന്റെ മാത്രം കളർ കോപ്പി നൽകിയാൽ മതിയെന്ന് നിർദ്ദേശം

അയര്‍ലണ്ടിലെ പൗരത്വ അപേക്ഷയില്‍ പ്രധാന മാറ്റവുമായി നീതിന്യായവകുപ്പ്. ഇനിമുതല്‍ നാച്വറലൈസേഷന്‍ പ്രക്രിയയ്ക്കായി രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ തങ്ങളുടെ നിലവിലെ പാസ്‌പോര്‍ട്ടിന്റെ ബയോമെട്രിക് പേജ് മാത്രം കളര്‍ പ്രിന്റ് എടുത്ത് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും.

നേരത്തെ പാസ്‌പോര്‍ട്ടിന്റെ മുഴുന്‍ പേജുകളും സാക്ഷ്യപ്പെടുത്തി മറ്റ് രേഖകള്‍ക്കൊപ്പം നല്‍കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ നാച്വറലൈസേഷന്‍ പ്രക്രിയ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം വരുത്തിയിട്ടുള്ളത്. 2023 ഏപ്രില്‍ 20 മുതല്‍ ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്.

ബയോമെട്രിക് പേജിന്റെ കളര്‍ കോപ്പി, Solicitor, Commissioner for Oaths, Peace Commissioner, Notary Public എന്നിവരില്‍ ആരെയെങ്കിലും കൊണ്ട് സാക്ഷ്യപ്പെടുത്താവുന്നതാണ്.

അതേസമയം വെരിഫിക്കേഷന്‍ സമയത്ത് മുഴുവന്‍ പാസ്‌പോര്‍ട്ടും ഹാജരാക്കാന്‍ ആവശ്യപ്പെടാനുള്ള അധികാരം നീതിന്യായ വകുപ്പിന് ഇപ്പോഴുമുണ്ട്. ആകെ അപേക്ഷകരില്‍ 10% പേരോട് ഇത്തരത്തില്‍ മുഴുവന്‍ പാസ്‌പോര്‍ട്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടേക്കാം.

Share this news

Leave a Reply

%d bloggers like this: