കെറിയിൽ കഴിഞ്ഞ വർഷം ഒരാൾ ആക്രമണത്തിന് ഇരയായി മരിച്ച സംഭവം; കൗമാരക്കാരനെ പ്രതി ചേർത്തു

കെറിയില്‍ Thomas Dooley എന്നയാള്‍ കഴിഞ്ഞ വര്‍ഷം ആക്രമണത്തില്‍ മരിച്ച കേസില്‍ കൗമാരക്കാരനെ പ്രതി ചേര്‍ത്ത് ഗാര്‍ഡ. 2022 ഒക്ടോബര്‍ 5-നാണ് Thomas Dooley ട്രാലിയിലെ Rathass Cemetery-ല്‍ ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കവേ ആക്രമണത്തിനിരയായി മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ Siobhan-ഉം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

സംഭവത്തില്‍ നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഒരു കൗമാരക്കാരനെയും ബുധനാഴ്ച പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: