ഡബ്ലിനിലെ കടയിൽ കത്തിയുമായെത്തി കവർച്ച; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ Stillorgan-ലുള്ള വ്യാപാരസ്ഥാപനത്തില്‍ കത്തിയുമായെത്തി കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കത്തികാട്ടി സ്ഥാപനത്തിലെ ജോലിക്കാരെ ഭീഷണിപ്പെടുത്തി വലിയൊരു തുകയുമായി പ്രതി കടന്നുകളഞ്ഞെങ്കിലും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗാര്‍ഡ ഇയാളെ പിടികൂടുകയായിരുന്നു.

50-ലേറെ പ്രായമുള്ള ഇയാളില്‍ നിന്നും പണം കണ്ടെടുത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: