ഫ്രാൻസിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്; 220 ഫ്‌ളൈറ്റുകൾ റദ്ദാക്കി Ryanair

ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ പണിമുടക്ക് കാരണം തിങ്കളാഴ്ച (മെയ് 1) തങ്ങളുടെ 220 വിമാനസര്‍വീസുകള്‍ റദ്ദാക്കുമെന്നറിയിച്ച് ഐറിഷ് വിമാനക്കമ്പനിയായ Ryanair. ഫ്രാന്‍സിലേയ്‌ക്കോ, ഫ്രാന്‍സിന്റെ എയര്‍ സ്‌പേസിലൂടെയോ യാത്ര ചെയ്യാനിരിക്കുന്ന 40,000 പേരെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് 1 തിങ്കളാഴ്ച French Air Traffic Controllers (ATCs) നടത്തിവരുന്ന സമരം 51-ആം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പണിമുടക്ക്.

ഈ വര്‍ഷം നേരത്തെ നടന്ന പണിമുടക്ക് കാരണം തങ്ങളടെ 3,700 സര്‍വീസുകള്‍ റദ്ദാക്കിയത്, 666,000 യാത്രക്കാരെ ബാധിച്ചതായും Ryanair പറഞ്ഞു.

സമരം തീര്‍ത്തും സ്വീകാര്യമല്ലാത്ത കാര്യമാണെന്ന് Ryanair സിഇഒ ആയ Michael O’Leary ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു. പണിമുടക്ക് ഫ്രാന്‍സിലെ ആഭ്യന്തര സര്‍വീസുകളെ ചെറിയ രീതിയില്‍ മാത്രമാണ് ബാധിക്കുന്നതെന്നും, ഇംഗ്ലിഷ്, ഐറിഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ സര്‍വീസുകള്‍ക്കാണ് വലിയ നഷ്ടമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണിമുടക്ക് കാരണം യു.കെയില്‍ നിന്നും സ്‌പെയിനിലേയ്ക്ക് ഫ്രാന്‍സിന് മുകളിലൂടെ പറക്കേണ്ടിവരുന്ന വിമാനങ്ങള്‍ പോലും ക്യാന്‍സല്‍ ചെയ്യേണ്ടി വരികയാണ്.

സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തെ മാനിക്കുന്നുവെന്നും, അതേസമയം സമരം ആഭ്യന്തര ഫ്രഞ്ച് സര്‍വീസുകളെ മാത്രം ബാധിക്കുന്ന തരത്തിലാകണമെന്നും Michael O’Leary അഭിപ്രായപ്പെട്ടു.

ഫ്രാന്‍സിലെ സമരം മറ്റ് സര്‍വീസുകളെ ബാധിക്കുന്നത് തടയാനായി യൂറോപ്യന്‍ കമ്മിഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം നല്‍കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. 600,000 പേര്‍ ഇതിനോടകം ഒപ്പിട്ടിട്ടുണ്ട്. ഒപ്പിടാനുള്ള സൗകര്യം Ryanair ആപ്പില്‍ ലഭ്യമാണ്.

സര്‍വീസുകള്‍ റദ്ദാക്കിയതില്‍ യാത്രക്കാരോട് Ryanair ക്ഷമാപണവും നടത്തി.

Share this news

Leave a Reply

%d bloggers like this: