ഡബ്ലിനിൽ ഫുട്ബോൾ മത്സരത്തിനിടെ എതിർ ടീം അംഗം ആക്രമിച്ചതായി പരാതി; താരത്തിന് പരിക്ക്

ഡബ്ലിനില്‍ നടന്ന Athletic Union League ഫുട്‌ബോള്‍ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. 30-ലേറെ പ്രായമുള്ള ഫുട്‌ബോള്‍ താരമാണ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.

നോര്‍ത്ത് ഡബ്ലിനിലെ Clonshaugh Park-ല്‍ Celtic United-ഉം, St Brendan’s United-ഉം തമ്മില്‍ Unidare Cup-നായി നടന്ന മത്സരത്തിനിടെയാണ് സംഭവം. ഏപ്രില്‍ 29-നായിരുന്നു മത്സരം.

Celtic United അംഗത്തെ എതിര്‍ ടീമിലെ കളിക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ് രക്തമൊഴുകുന്ന നിലയിലായിരുന്നു Celtic United കളിക്കാരന്‍. മത്സരത്തിന്റെ 47-ആം മിനിറ്റിലാണ് സംഭവമുണ്ടായത്.

അതേസമയം മത്സരത്തിനിടെ ആരോപണവിധേയനായ താരം, എതിര് ടീമിലെ മറ്റൊരു കളിക്കാരനെ തലകൊണ്ട് ഇടിച്ചതായും പറയപ്പെടുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു.

പരിക്കേറ്റ കളിക്കാരന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ തങ്ങള്‍ കാത്തുനില്‍ക്കുകയാണെന്ന് Celtic United ടീം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഈ സംഭവം സഹിക്കാവുന്ന പരമാവധിയാണെന്നും, ഇത് [ആക്രമണങ്ങള്‍] അവസാനിപ്പിക്കേണ്ടതാണെന്നും ടീം വ്യക്തമാക്കി. കടുത്ത മത്സരങ്ങളും, ചുവപ്പ് കാര്‍ഡുകളും പ്രശ്‌നമല്ലെന്നും, പക്ഷേ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ടീം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: