അയർലണ്ടിലെ നഴ്‌സിങ് മേഖലയിലെ പ്രതിസന്ധി; സമരം നടത്താൻ ആലോചിച്ച് INMO

രാജ്യത്തെ നഴ്‌സുമാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ച് Nurses and Midwives Organisation (INMO) സമരത്തം നടത്താൻ ആലോചിക്കുന്നു. സമരം നടത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താന്‍ കഴിഞ്ഞ ദിവസം നടന്ന INMO വാര്‍ഷിക സമ്മേളനത്തില്‍ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ തീരുമാനമെടുത്തു.

ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് ആശുപത്രികളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് INMO പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. അമിതജോലിഭാരം കാരണം നഴ്‌സുമാര്‍ക്ക് ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ടുകളുണ്ടാകുന്നുവെന്നും, രോഗികളുടെ എണ്ണക്കൂടുതലിന് അനുസരിച്ച് നഴ്‌സുമാര്‍ ഇല്ലാത്തത് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുന്നുവെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

സമരം നടത്തണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെടുന്നതെങ്കില്‍ വരുന്ന സെപ്റ്റംബര്‍ പകുതിയോടെ സംഘടന പണിമുടക്കിലേയ്ക്ക് നീങ്ങിയേക്കും. അതിന് മുമ്പ് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് INMO ഒരിക്കല്‍ക്കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ജോലിഭാരം കാരണം നഴ്‌സുമാര്‍ പലരും ജോലി നിര്‍ത്തി പോകുകയാണെന്നും സംഘടന പറയുന്നു.

Share this news

Leave a Reply

%d bloggers like this: