ഡബ്ലിനിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് കൃഷി പിടികൂടി

ഡബ്ലിനിലെ വീട്ടില്‍ കൃഷി ചെയ്തുവന്ന കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു. ബുധനാഴ്ച വൈകിട്ട് 4 മണിയോടെ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് വെസ്റ്റ് താലയിലെ വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

കൃഷി ചെയ്ത കഞ്ചാവ് ചെടികള്‍ക്ക് 40,000 യൂറോ വിലവരും. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 40,000 യൂറോയുടെ കഞ്ചാവ് ഹെര്‍ബും പിടിച്ചെടുത്തിട്ടുണ്ട്. 50 ചെടികളാണ് വീട്ടില്‍ കൃഷി ചെയ്തിരുന്നത്.

കൃഷിക്കായി ഉപയോഗിച്ച് ധാരാളം ഉപകരണങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഒപ്പം 2,155 യൂറോ പണവും, 50 ഷോട്ട് ഗണ്‍ കാട്രിഡ്ജുകളും പിടിച്ചെടുത്തു.

40-ലേറെ പ്രായമുള്ള ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തില്‍ Clondalkin പ്രദേശത്ത് നിന്നും കണക്കില്‍പ്പെടാതെ പണം പിടിച്ചെടുക്കുകയും, മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: