യു.കെയുടെ പുതിയ രാജാവായി ചാൾസ് രാജകുമാരൻ അഭിഷിക്തനായി

യു.കെയുടെ പുതിയ രാജാവായി ചാള്‍സ് രാജകുമാരൻ അഭിഷിക്തനായി. ലണ്ടനിലെ Westminster Abbey-യില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ 74-കാരനായ ചാള്‍സിന്റെ കിരീടധാരണം നടന്നു.

ശേഷം ബക്കിങ്ഹാം പാലസിലെത്തിയ കിങ് ചാള്‍സും ഭാര്യ കാമിലയും, സൈന്യത്തിന്റെ റോയല്‍ സല്യൂട്ട് സ്വീകരിച്ചു.

അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍, പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, Sinn Fein വൈസ് പ്രസിഡന്റ് മിഷേല്‍ ഒ നീല്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങ് നടത്താനായി 113 മില്യണ്‍ യൂറോയാണ് ചെലവ് എന്നും, ഇത് സാധാരണക്കാരുടെ ടാക്‌സ് പണമാണെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച ചിലരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

2022 സെപ്റ്റംബര്‍ 80-ന് 96-ആം വയസിലാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. ഇതോടെയാണ് മകന്‍ ചാള്‍സ് മൂന്നാമന്‍ കിരീടാവകാശിയായി മാറിയത്.

70 വര്‍ഷത്തിന് ശേഷമാണ് യു.കെയില്‍ പുതിയ ഭരണാധികാരിയുടെ കിരീടധാരണം നടക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.02-ന് നടന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായ ജസ്റ്റിന്‍ വെല്‍ബി, സെന്റ് എഡ്വാര്‍ഡിന്റെ സ്വര്‍ണ്ണകിരീടം ചാള്‍സിന്റെ ശിരസില്‍ അണിയിച്ചു. ശേഷം നടന്ന ലളിതമായ ചടങ്ങില്‍ ചാള്‍സിന്റെ ഭാര്യ കാമില, രാജ്ഞിയായും അഭിഷിക്തയായി.

വിശിഷ്ടവ്യക്തികളടക്കം 2,300 പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്.

Share this news

Leave a Reply

%d bloggers like this: