അയർലണ്ടിൽ വംശീയാധിക്ഷേപം തടയാനുള്ള പുതിയ ബിൽ; എതിരഭിപ്രായങ്ങൾ തള്ളി മന്ത്രി

അയര്‍ലണ്ടിലെ പുതിയ വംശീയാധിക്ഷേപ സംരക്ഷണ ബില്ലിന് എതിരായ അഭിപ്രായങ്ങളെ തള്ളി നീതിന്യായ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ടെസ്ല, ട്വിറ്റര്‍ എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് തുടങ്ങിയവരാണ് ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്.

‘താന്‍, തന്റെ രാഷ്ട്രീയദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നത് ട്രംപ് കുടുംബത്തിന്റെയോ, മസ്‌കിന്റെയോ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയോ പക്കല്‍ നിന്നല്ല’ എന്നാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഹാരിസ് പറഞ്ഞത്.

നിലവില്‍ Dail-ല്‍ പാസായ Criminal Justice (Incitement to Violence or Hatred and Hate Offences) Bill 2022, Seand-ല്‍ പരിഗണനയിലാണ്. അയര്‍ലണ്ടില്‍ വംശീയ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമായി നിര്‍മ്മിക്കപ്പെടുന്ന ആദ്യ നിയമമാണ് ഇത്.

വംശം, ലൈംഗികസ്വത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍, എളുപ്പത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷനെ സഹായിക്കുന്ന തരത്തിലാണ് ഈ നിയമം. വംശീയമായ അധിക്ഷേപങ്ങള്‍ക്കെതിരായും, വംശീയവിദ്വേഷം നിറഞ്ഞ വസ്തുക്കള്‍ കൈവശം വയ്ക്കുന്നതിന് എതിരെയും നിയമത്തില്‍ വകുപ്പുകളുണ്ട്.

പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതോ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയുന്നതോടെ അല്ല ഈ നിയമമെന്നും, അതുകാരണമാണ് ബില്‍ Dail-ല്‍ പാസായതെന്നും ഹാരിസ് പറഞ്ഞു. വിവേചനം ഉണ്ടാകാതെ, സുരക്ഷിതമായി ജനങ്ങളെ ജീവിക്കാന്‍ സഹായിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: