മദ്യക്കുപ്പികൾക്ക് മുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ പതിപ്പിക്കുന്ന ആദ്യ രാജ്യമായി അയർലണ്ട്; നിയമം പ്രാബല്യത്തിൽ

ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികള്‍ക്ക് മുകളില്‍ ആരോഗ്യ സന്ദേശം പതിക്കണമെന്ന നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി ബില്ലില്‍ ഒപ്പു വച്ചതോടെയാണ് ഇത് നിയമമായത്.

ഇതോടെ ഇനി മുതല്‍ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികളുടെ പുറത്ത് എത്ര കലോറിയാണ് അടങ്ങിയിരിക്കുന്നതെന്നും, എത്ര ഗ്രാം ആല്‍ക്കഹോളാണ് ഉല്‍പ്പന്നത്തില്‍ ഉള്ളതെന്നും വ്യക്തമായി എഴുതിയിരിക്കണം. അതോടൊപ്പം ഗര്‍ഭിണികള്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പ്, കരള്‍ രോഗ സാധ്യതാ മുന്നറിയിപ്പ്, ക്യാന്‍സര്‍ രോഗം വന്നേക്കാമെന്ന മുന്നറിയിപ്പ് എന്നിവയും പ്രദര്‍ശിപ്പിക്കണം.

ലോകത്ത് ഇത്തരം മുന്നറിയിപ്പുകള്‍ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇതോടെ അയര്‍ലണ്ട്. കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ കുപ്പികള്‍ക്ക് മുകളില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം, മദ്യപിച്ച് വാഹനമോടിക്കരുത് എന്നീ മുന്നറിയിപ്പുകള്‍ പതിപ്പിക്കുന്നുണ്ടെങ്കിലും, കൃത്യമായ ആരോഗ്യമുന്നറിയിപ്പുകളില്ല.

മദ്യ നിര്‍മ്മാതാക്കള്‍ക്ക് ഈ നിയമം പ്രാവര്‍ത്തികമാക്കാന്‍ മൂന്ന് വര്‍ഷത്തെ സമയവും അനുവദിച്ചിട്ടുണ്ട്. നിലവിലെ കുപ്പികളില്‍ ഇവ പതിപ്പിക്കുക സാധ്യമല്ലാത്തതിനാലാണ് ഇത്. 2026 മെയ് 22 മുതല്‍ നിയമം കര്‍ശനമായി പാലിച്ചിരിക്കണം.

മദ്യക്കുപ്പികള്‍ക്ക് പുറമെ, ഇവ വില്‍പ്പന നടത്തുന്ന സ്ഥലങ്ങളിലും ആരോഗ്യവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കും.മദ്യക്കുപ്പികൾക്ക് മുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ പതിപ്പിക്കുന്ന ആദ്യ രാജ്യമായി അയർലണ്ട്; നിയമം പ്രാബല്യത്തിൽ

Share this news

Leave a Reply

%d bloggers like this: