Dundalk-ലെ വീട്ടിൽ സ്ത്രീ മരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് ഗാർഡ

County Lou-ലെ Dundalk-ല്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് Bridge Street-ലെ ഒരു വീട്ടില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റതാണ് മരണകാരണം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും, കൊലപാതകമെന്ന നിലയ്ക്ക് അന്വേഷണം ആരംഭിച്ചതായും ഗാര്‍ഡ അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമോ, വൈകിട്ടോ Bridge Street പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായി എന്തങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: