അയർലണ്ടിൽ 490 പേരെ പിരിച്ചുവിടാൻ ഫേസ്ബുക് ഉടമകളായ മെറ്റാ

ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റാ, അയര്‍ലണ്ടില്‍ 490 പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിക്കായി ലോകമെങ്ങും ജോലി ചെയ്യുന്ന 10,000 പേരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചിലാണ് മെറ്റാ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഡബ്ലിനിലെ തങ്ങളുടെ ഇന്റര്‍നാഷണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 490 പേരെ കമ്പനി പറഞ്ഞുവിടുന്നത്. അയര്‍ലണ്ടില്‍ മെറ്റയ്ക്കായി ആകെ ജോലി ചെയ്യുന്നവരില്‍ 20% പേര്‍ വരും ഇത്.

പിരിച്ചുവിടല്‍ ബാധിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രതികരിച്ചു. കമ്പനിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇവര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി സര്‍ക്കാര്‍ സഹായം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനമോ, ട്രെയിനിങ്ങോ ആവശ്യമാണെങ്കില്‍ അതിനുള്ള സഹായവും ചെയ്തുനല്‍കും.

വരുമാനം കുറഞ്ഞതും, പണപ്പെരുപ്പം വര്‍ദ്ധിച്ചതും, ഡിജിറ്റല്‍ പരസ്യങ്ങള്‍ ലഭിക്കുന്നതില്‍ കുറവ് വന്നതുമാണ് കൂട്ട പിരിച്ചുവിടലിലേയ്ക്ക് കമ്പനിയെ നയിച്ചത്.

മൂന്ന് തവണയായി പിരിച്ചുവിടല്‍ നടപടികളുണ്ടാകുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. അതില്‍ അവസാനത്തേതാണ് ഇത്.

Share this news

Leave a Reply

%d bloggers like this: