മൂന്ന് വർഷത്തിനിടെ ആദ്യമായി അയർലണ്ടിൽ വീടുകൾക്ക് വില കുറഞ്ഞു

അയര്‍ലണ്ടില്‍ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായി ഭവനവില കുറഞ്ഞു. 2023-ന്റെ രണ്ടാം പാദത്തിലെ ഭവനവില (മാര്‍ച്ച്-ജൂണ്‍), ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 0.5% കുറഞ്ഞതായാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ ശരാശരി വില 309,648 യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍ക്ക് സിറ്റിയിലാണ് വില ഏറ്റവുമധികം കുറഞ്ഞത്. 2022-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച്, 2023-ന്റെ രണ്ടാം പാദത്തിലേയ്ക്ക് എത്തുമ്പോള്‍ ഇവിടെ വീടുകള്‍ക്ക് 3.3% വില കുറഞ്ഞു. കോര്‍ക്ക് നഗരത്തില്‍ നിലവിലെ ശരാശരി ഭവനവില 320,793 യൂറോയാണ്. … Read more

അയർലണ്ടിലെ വീടുകൾക്ക് ഒരു വർഷത്തിനിടെ 17% ആവശ്യക്കാർ വർദ്ധിച്ചു; ഏറ്റവും ഡിമാൻഡ് ഇവിടങ്ങളിൽ

അയര്‍ലണ്ടിലെ വീടുകള്‍ക്ക് ആവശ്യക്കാര്‍ ഒരു വര്‍ഷത്തിനിടെ 17% വര്‍ദ്ധിച്ചു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പുതിയ വീടുകള്‍ക്കുള്ള ഡിമാന്‍ഡ് 114% വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്നു. 2022 മെയ് മുതല്‍ 2023 മെയ് വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം. ഡബ്ലിനെ മാത്രം പരിശോധിക്കുമ്പോള്‍, വീടുകളുടെ ഡിമാന്‍ഡ് 34% ആണ് വര്‍ദ്ധിച്ചത്. രാജ്യത്തെ 26 കൗണ്ടികളില്‍ 18 എണ്ണത്തിലും ഡിമാന്‍ഡ് വര്‍ദ്ധിച്ചു. പുതിയ വീടുകള്‍ക്ക് Meath-ല്‍ 29%, Limerick, Offaly എന്നിവിടങ്ങളില്‍ 26% വീതം, Louth-ല്‍ 25% … Read more